തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതികാരണം ദുരിതത്തിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല നിരാഹാരസമരത്തിന്.ദി കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ 27 മുതല്‍ ആണ് സമരം.സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം നടത്തുക.
പത്മകുമാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ ബസ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം നടത്താന്‍ തീരുമാനമായത്.സ്ത്രീ സൗജന്യ പദ്ധതി സ്വകാര്യ ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചെന്നാണ് ഈ രംഗത്തുളളവര്‍ പറയുന്നത്.