• Sat. Oct 24th, 2026

24×7 Live News

Apdin News

എബിവിപി ഇടപെടൽ ; നേഹ ബോറയെ മാതൃകയാക്കണമെന്ന മെസേജ് പിൻവലിച്ചു ; ക്ഷമാപണം നടത്തി ഇടപ്പള്ളി അസീസി വിദ്യാനികേതന്‍ പ്രിൻസിപ്പൽ

Byadmin

Oct 23, 2026


കൊച്ചി : നേഹ ബോറയെ മാതൃകയാക്കണമെന്ന തരത്തിൽ വിദ്യാർത്ഥികൾക്ക് അയച്ച വാട്സാപ്പ് മെസെജ് ഡിലീറ്റ് ചെയ്ത് സ്കൂൾ പ്രിൻസിപ്പൽ . ഇടപ്പള്ളി അസീസി വിദ്യാനികേതന്‍ സ്കൂളിലെ പ്രിൻസിപ്പളാണ് എ ബി വിപി പ്രതിഷേധമറിയിച്ചതോടെ നേഹ ബോറയെ പിന്തുണച്ച വാട്സാപ്പ് മെസെജ് ഡിലീറ്റ് ചെയ്തത്.

വ്യാഴാഴ്‌ച്ചയാണ് പ്രിൻസിപ്പൽ നേഹ ബോറയെ മാതൃകയാക്കണമെന്ന മെസെജ് വിദ്യാർത്ഥികൾക്ക് അയച്ചത് . ലോകം മുഴുവൻ ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് നേഹയെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ഗ്രൂപ്പിൽ വന്ന മെസെജ് രക്ഷിതാക്കളിൽ ഒരാളാണ് ബിജെപി , എ ബി വി പി നേതാക്കൾക്ക് കൈമാറിയത് . തുടർന്ന് എ ബി വി പി പ്രിൻസിപ്പലിനെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചു. ABVP. സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആർ ശ്രീഹരി, ജില്ലാ സമിതി അംഗം കൃഷ്ണനുണ്ണി തുടങ്ങിയവരാണ് പ്രിൻസിപ്പാളിനെ കണ്ടത്. ഇതേ തുടർന്നാണ് മെസെജ് പിൻ വലിച്ച് പ്രിൻസിപ്പൽ ക്ഷമാപണം നടത്തിയത് .

By admin