മലപ്പുറം: പൊലീസിലെ സ്ഥാനക്കയറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ പ്രത്യേക നിര്‍ദേശം നല്‍കി. സേനയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.
സേനയുടെ വിശ്വാസ്യത, കാര്യക്ഷമത എന്നിവ വര്‍ധിപ്പിക്കുന്നതിനായി ആധുനികവും ശാസ്ത്രീയവുമായ പരിശീലനമുറകള്‍ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.പൊലീസിലെ അഴിമതി, അശാസ്ത്രീ സ്ഥാനകയറ്റം, പരിശീലനത്തിലെ പോരായ്‌മകള്‍ എന്നിവ പരിശോധിച്ച് ആവശ്യമായ നയപരമായ മാറ്റങ്ങള്‍ വരുത്തണമെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫലപ്രദമായ പരിശീലനമില്ലാത്തത് മൂലം പൊലീസ് ,ജയില്‍ സേനാംഗങ്ങളില്‍ കൂടുതല്‍ പേരും സംശയാസ്പദവും സ്വാഭാവികമല്ലാത്തതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന പരാതി ലഭിച്ചിരുന്നു. ഇതിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.