• Sat. Aug 15th, 2026

24×7 Live News

Apdin News

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

Byadmin

Aug 15, 2026


തിരുവനന്തപുരം: ഗര്‍ഭിണികളായ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവ്.കാക്കി നിറത്തിലുളള സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാം. പൊലീസ് ആസ്ഥാനത്തെ ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് എല്ലാ പൊലീസുകാര്‍ക്കും പൊതുവായ ഒരു യൂണിഫോം കോഡ് ആണ് നിലവില്‍ ഉള്ളത്. ഗര്‍ഭകാലത്ത് പാന്റ്സും ഷര്‍ട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

പുതിയ ഉത്തരവോടെ ഗര്‍ഭകാലത്ത് ജോലി ചെയ്യുമ്പോള്‍ പൊലീസുകാരികള്‍ക്ക് കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിന് പകരം സാന്‍ഡലുകളും ധരിക്കാം.



By admin