ഒമ്പതാം തവണയും ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഒരു വിക്കറ്റിനാണ് ഇന്ത്യൻ യുവനിര വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്. ഇതേ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനോട് ഏറ്റുവാങ്ങിയ മൂന്ന് വിക്കറ്റ് തോൽവിക്ക് പകരം വീട്ടിയാണ് ഇന്ത്യയുടെ കിരീട നേട്ടം. ഇന്ത്യ ഒമ്പതാം തവണയാണ് അണ്ടർ 19 ഏഷ്യ കപ്പ് നേടുന്നത്.
ഒരു യൂത്ത് ഏകദിന ടൂർണമെന്റിന്റെ ഫൈനലിൽ 300+ റൺസ് ചെയ്‌സ് ചെയ്തുകൊണ്ട് വിജയിക്കുന്ന ചരിത്രത്തിലെ ആദ്യ ടീമാണ് ഇന്ത്യ. അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിലും ഇത്ര വലിയ റൺ ചെയ്‌സ് നടത്തിയ ഏക ടീമും ഇന്ത്യയാണ്.


ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ ലക്ഷ്യരാജേഷ് റായ് ചന്ദനി, ആര്യവീർ സെവാഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം. ഇന്ത്യൻ ക്യാപ്റ്റൻ 80 റൺസ് നേടിയപ്പോൾ ആര്യവീർ 58 റൺസ് സ്വന്തമാക്കി. മനൽ ചൗഹാൻ 47 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെ 49 റൺസ് നേടിയ മോഹിത് ഉൽവയും ഇന്ത്യയുടെ ആവേശ വിജയത്തിൽ നിർണായകമായി.
ഫൈനലിലെ താരവും മോഹിത് ആണ്. അണ്ടർ 19 ഏഷ്യ കപ്പിന്റെ ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന എട്ടാമത്തെ ഇന്ത്യൻ താരമാണ് മോഹിത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഓപ്പണർ ഉസ്മാൻ ഖാൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും അബ്ദുൾ ഖാദിർ, ക്യാപ്റ്റൻ ഫർഹാൻ യൂസഫ് എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിലാണ് വമ്പൻ സ്കോർ പടുത്തുയർത്തിയത്