• Sun. Nov 15th, 2026

24×7 Live News

Apdin News

പതിനൊന്നാമനായി ഇറങ്ങി വെടിക്കെട്ട്; ബാറ്റിംഗിലും റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

Byadmin

Nov 15, 2026


ന്യൂസിലാൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ 48.1 ഓവറിൽ 187 റൺസിനാണ് പുറത്താക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായപ്പോൾ ഇന്ത്യ മത്സരം എറിഞ്ഞുപിടിച്ചു. ഇതോടെ 3-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടി.

ന്യൂസിലാൻഡിൽ ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പര്യടനത്തിൽ തന്നെ ഏകദിന പരമ്പരയും ടി-20 പരമ്പരയും ഒരുമിച്ച് സ്വന്തമാക്കുന്നത്. ടി-20 പരമ്പര ഇന്ത്യ 3-2നാണ് വിജയിച്ചത്.

മത്സരത്തിൽ അർഷ്ദീപ് സിംഗ് 30 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളിംഗിന് നേതൃത്വം നൽകിയപ്പോൾ കിവികൾ തകർന്നു. മുഹമ്മദ് സിറാജ്, നബി, യാഷ് താക്കൂർ എന്നിവരും കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തി കിവീസ് നിരയെ തകർത്തു.

അർഷ്ദീപ് ബാറ്റിംഗിൽ രണ്ട് സിക്സർ അടക്കം 4 പന്തിൽ 14 റൺസ് നേടി. നേരിട്ട ആദ്യ പന്തിൽ തന്നെ താരം സിക്സർ നേടി. ഏകദിനത്തിൽ പതിനൊന്നാം നമ്പറിൽ കളത്തിലിറങ്ങി നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് നേടുന്ന മൂന്നാമത്തെ താരമാണ് അർഷ്ദീപ് സിംഗ്. 2000ത്തിൽ ഓസ്‌ട്രേലിയക്കെതിരെ വെങ്കിടേഷ് പ്രസാദും 2019ൽ ഓസ്‌ട്രേലിയക്കെതിരെ ജസ്പ്രീത് ബുംറയുമാണ് പതിനൊന്നാം താരമായി ആദ്യ പന്തിൽ സിക്സർ പറത്തിയത്.

The post പതിനൊന്നാമനായി ഇറങ്ങി വെടിക്കെട്ട്; ബാറ്റിംഗിലും റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ് appeared first on Chandrika Daily.

By admin