• Sun. Nov 15th, 2026

24×7 Live News

Apdin News

ഫിഫ്റ്റിയിൽ ഫിഫ്റ്റി; ഏകദിനത്തിൽ പുതിയ ചരിത്രം കുറിച്ച് ജോ റൂട്ട്

Byadmin

Nov 15, 2026


ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനുവേണ്ടി ചരിത്രം കുറിച്ച് ജോ റൂട്ട്. ഏകദിന ഫോർമാറ്റിൽ 50 അർധ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായാണ് റൂട്ട് മാറിയത്. ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ അർധ സെഞ്ച്വറി നേടിയാണ് റൂട്ട് റെക്കോർഡിട്ടത്. മത്സരത്തിൽ 62 റൺസ് നേടിയതോടെയാണ് താരം ഈ ചരിത്രനേട്ടം കൈവരിച്ചത്.

ഇയാൻ മോർഗൻ (42), ഇയാൻ ബെൽ (35), ജോസ് ബട്ലർ (30), അലക്സ് സ്റ്റുവർട്ട് (28) എന്നിവരാണ് ഇംഗ്ലണ്ടിനുവേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി നേടിയ മറ്റ് താരങ്ങൾ. ഏകദിനത്തിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി നേടിയ റെക്കോർഡ് സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 96 ഫിഫ്റ്റികളാണ് സച്ചിന്റെ സമ്പാദ്യം. സച്ചിന് പുറകിൽ കുമാർ സംഗക്കാര (93), ജാക് കാലിസ് (86), രാഹുൽ ദ്രാവിഡ് (83) എന്നിവരും ഇടം നേടിയിട്ടുണ്ട്.

മത്സരത്തിൽ ഇംഗ്ലണ്ടിന് 135 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 355 റൺസിന്റെ പടുകൂറ്റൻ ടോട്ടലാണ് ഓസ്ട്രേലിയക്കെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 220 റൺസിന് പുറത്തായി.

സെഞ്ച്വറി നേടിയ ടോം ബാന്റൺ, അർദ്ധ സെഞ്ച്വറി നേടിയ ജോ റൂട്ട്, ജോർദാൻ കോക്സ്, വിൽ ജാക്സ് എന്നിവർ ഇംഗ്ലണ്ട് നിരയിൽ തിളങ്ങി. 99 പന്തുകളിൽ നിന്നും 12 ഫോർ, 4 സിക്സ് അടക്കം 121 റൺസാണ് ബാന്റൺ നേടിയത്. ജോർദാൻ 67, റൂട്ട് 62, ജാക്സ് 54 എന്നിവരുടെ പ്രകടനങ്ങളും ഇംഗ്ലണ്ടിന് വലിയ ടോട്ടൽ നൽകി.

ബൗളിങ്ങിൽ ഗസ് അറ്റ്കിൻസൺ നാല് വിക്കറ്റുകളും ലിയാം ഡാവ്സൺ, സാം കറൻ എന്നിവർ രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ ഓസ്ട്രേലിയ 220ന് പുറത്തായി.

ഓസ്ട്രേലിയൻ നിരയിൽ മാത്യു റെൻഷോ 63 റൺസും കാമറൂൺ ഗ്രീൻ 64 റൺസും സ്വന്തമാക്കി പൊരുതിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ സാധിച്ചില്ല.







By admin