മിക്ക കോളേജ് ഹോസ്റ്റലുകളിലും ഓഫീസ് പാര്‍ട്ടികളിലും സൗഹൃദ കൂട്ടായ്‌മകളിലും പതിവായി ആവര്‍ത്തിക്കപ്പെടുന്ന ഒരു രംഗമുണ്ട്ചില ലഹരിവസ്തുക്കള്‍ കൈമാറപ്പെടുന്നു. തൊട്ടുപിന്നാലെ ‘എല്ലാവരും ഇത് ചെയ്യുന്നുണ്ടല്ലോ’ എന്ന നിര്‍ബന്ധപൂര്‍വ്വമായ ഉപദേശവും ഉയരുന്നു. അവിടെ ‘വേണ്ട’ എന്ന് പറയുന്നത് സൗഹൃദക്കൂട്ടത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന് തുല്യമായി തോന്നാം. സഹപ്രവര്‍ത്തകരോടോ സഹപാഠികളോടോ ‘നോ’ എന്ന് പറയുന്നതിലെ നാണക്കേടും ഒറ്റപ്പെട്ടുപോകുമെന്ന അസ്വസ്ഥതയും ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ചെറുപ്പക്കാരി വേഗത്തില്‍ അളന്നുതിട്ടപ്പെടുത്തുന്ന ആ നിമിഷം… അത് ജീവിതത്തിന്റെ മാറ്റത്തിന്റെയോ തകര്‍ച്ചയുടെയോ തുടക്കമാണ്. കാരണം, ലഹരി അടിമത്തം എപ്പോഴും ഒരു ബോധപൂര്‍വ്വമായ തീരുമാനത്തിലൂടെ സംഭവിക്കുന്ന ഒന്നല്ല; അത് പലപ്പോഴും ഒറ്റപ്പെട്ടുപോകുമെന്ന ഭയത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.
ഈ നിശബ്ദവും എന്നാല്‍ നിര്‍ണ്ണായകവുമായ നിമിഷത്തെ സ്വാധീനിക്കാനാണ് ലഹരിമുക്ത ഭാരത് അഭിയാന് (ചങആഅ) രൂപം നല്‍കിയത്. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുക എന്നതിനൊപ്പം, ലഹരിമുക്തമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത് എളുപ്പമാക്കുക, അത് പ്രകടിപ്പിക്കാന്‍ സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന വലിയ സാമൂഹിക ദൗത്യവും ഇതിനു പിന്നിലുണ്ട്.
?2020 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ഈ പ്രചാരണം ലക്ഷ്യമിട്ടത് കൂട്ടുകാരുടെ മുന്നില്‍ വെച്ച് ‘നോ’ എന്ന് പറയാനുള്ള ഒരു വ്യക്തിയുടെ ധൈര്യത്തെയാണ്. അതുകൊണ്ടാണ് ഈ പ്രചാരണത്തിലെ ഏറ്റവും ശക്തമായ വാക്ക് ഏറ്റവും ലളിതമായ ഒന്നാകുന്നത്’നോ!’. ചുറ്റുമുള്ള എല്ലാവരും ‘യെസ്’ എന്ന് പറയുമ്പോഴും നിരസിക്കാനുള്ള ആത്മവിശ്വാസമാണത്.
‘വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ ‘ലഹരിമുക്ത യുവത്വം’ എന്നത് ഒരു നിശ്ചയദാര്‍ഢ്യമാണ്. ഭാരതം ഒരു വികസിത രാഷ്‌ട്രമാകാന്‍ ലക്ഷ്യമിടുമ്പോള്‍, നമ്മുടെ യുവാക്കള്‍ ശരീരത്തിലും മനസ്സിലും ആരോഗ്യമുള്ളവരും ആത്മവിശ്വാസമുള്ളവരുമായിരിക്കണം. ഇതിനായി ‘നാഷണല്‍ നശ മുക്ത് യുവ അഭിയാന്‍’ പ്രധാന പങ്കുവഹിക്കുന്നു.’
പങ്കുവെക്കപ്പെട്ട ഉത്തരവാദിത്തത്തിന്റെ രാജ്യവ്യാപക പ്രസ്ഥാനം
ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം, ഈ മുന്നേറ്റം ഒരു വന്‍ ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു.
?13.71 കോടിയിലധികം യുവാക്കള്‍: പ്രതിജ്ഞകളിലൂടെയും ജനപങ്കാളിത്തത്തിലൂടെയും ഈ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി.
?31 ലക്ഷത്തിലധികം ബോധവല്‍ക്കരണ പരിപാടികള്‍: സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് കമ്മ്യൂണിറ്റികള്‍ എന്നിവ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചു.
?10.65 കോടിയിലധികം സ്ത്രീകള്‍: അയല്‍ക്കൂട്ടങ്ങള്‍ , കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കുകള്‍ എന്നിവയിലൂടെ ലഹരിക്കെതിരെ തുറന്നു സംസാരിക്കാന്‍ മുന്നോട്ടുവന്നു.
?1.70 ലക്ഷത്തിലധികം ‘ലഹരി മുക്തി മിത്രമാര്‍’: കമ്മ്യൂണിറ്റി തലത്തിലെ പ്രവര്‍ത്തകരായി ഉയര്‍ന്നു വരികയും 34.57 കോടിയോളം ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ സഹായിക്കുകയും ചെയ്തു.
എന്‍എംബിഎ കേവലം ഒരു വശത്തുനിന്നുള്ള ബോധവല്‍ക്കരണത്തിന് അപ്പുറത്തേക്ക് വളര്‍ന്നു. പൗരന്മാര്‍ക്ക് വിവരങ്ങള്‍ തേടാനും ഈ സന്ദേശം മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്ന വിധത്തില്‍ എന്‍ എം ബി എ പോര്‍ട്ടല്‍ വിദ്യാഭ്യാസ വിഭവങ്ങളും മികച്ച പ്രവര്‍ത്തന രീതികളും ഒരുക്കിയിട്ടുണ്ട്.
ബോധവല്‍ക്കരണത്തില്‍ നിന്ന് നിശ്ചയദാര്‍ഢ്യത്തിലേക്ക്
മന്‍ കീ ബാത്തിന്റെ’ 137-ാമത് പതിപ്പില്‍, ലഹരിമുക്ത യുവത്വം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഹ്വാനം പുതുക്കുകയുണ്ടായി. ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറമെ യുവ സംഗീതജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, നാടക സംഘങ്ങള്‍ എന്നിവരിലേക്കും അദ്ദേഹം ഈ അഭ്യര്‍ത്ഥന വ്യാപിപ്പിച്ചു.
ഇന്ന് എന്‍എംബിഎ നിരോധനത്തിന്റെ ഒരു മതില്‍ തീര്‍ക്കുകയല്ല, മറിച്ച് മാറ്റത്തിന്റെ ബദല്‍ മാര്‍ഗ്ഗമാണ് കെട്ടിപ്പടുത്തത്. വിദ്യാലയങ്ങള്‍, പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍, ആശാ-അങ്കണവാടി നെറ്റ്വര്‍ക്കുകള്‍ തുടങ്ങി സമൂഹത്തിന്റെ സര്‍വ്വ മേഖലകളിലേക്കും ഈ സന്ദേശം പടര്‍ന്നുപന്തലിച്ചു.
തങ്ങള്‍ക്കോ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ സഹായം തേടുന്നവര്‍ക്കായി ദേശീയ ലഹരിവിമുക്ത ഹെല്‍പ്പ് ലൈന്‍ (14446) സേവനസജ്ജമാണ്. ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചികിത്സാ സൗകര്യങ്ങളിലേക്കുള്ള വഴികളും ഈ നമ്പറിലൂടെ ലഭ്യമാകും.
യുവാക്കളെ സംരക്ഷിക്കാന്‍ ഒന്നിക്കാം
ശരിയായ മാറ്റം ഒരു പ്രചാരണത്തിലൂടെ മാത്രം ഉണ്ടാകുന്ന ഒന്നല്ല. ബോധവല്‍ക്കരണം ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമാവുകയും, അത് ഒരു കൂട്ടായ നിശ്ചയദാര്‍ഢ്യമായി മാറുകയും ചെയ്യുമ്പോള്‍ മാത്രമാണ് പൂര്‍ണ്ണത കൈവരിക്കുന്നത്.
ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിലും പതറാതെ സ്വന്തം വിവേകത്തിനനുസരിച്ച് ‘നോ’ എന്ന് പറയുന്ന ഏതൊരു വ്യക്തിക്കും ‘നിങ്ങള്‍ തനിച്ചല്ല’ എന്ന ഉറപ്പാണ് എന്‍എംബിഎ നല്‍കുന്നത്. പൗരന്മാര്‍ക്ക് ‘നശ മുക്ത് മിത്ര’മാരായി മുന്നോട്ടുവരാം. രാജ്യത്തിന്റെ വെളിച്ചമായ നമ്മുടെ യുവതലമുറയെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം!