• Fri. Oct 9th, 2026

24×7 Live News

Apdin News

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

Byadmin

Oct 9, 2026


ബെംഗളൂരു ; ഫ്രീഡം പാർക്കിൽ നടന്ന പാറ്റാ പാർട്ടി സമരത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി പങ്കെടുത്തതിനെതിരെ പരാതി. ധ്രുവ് റാഠിയുടെ പൗരത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻ എഡിജിപിയും ബി.ജെ.പി നേതാവുമായ ഭാസ്കർ റാവുവാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്. ജർമ്മൻ പൗരത്വമുള്ള ഒരാൾ ഇന്ത്യയിൽ സമരത്തിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി വാങ്ങിയിരുന്നോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബെം​ഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടത്തിയ സിജെപി റാലിയിലാണ് ധ്രുവ് റാഠി പങ്കെടുത്തത്. മുൻപ് ജന്തർമന്തറിൽ നടന്ന സമരത്തിലും വിദേശികൾ പങ്കെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതുകൊണ്ട് തന്നെ ഇത് ആസൂത്രിത ഗൂഢാലോചനയാണെന്ന സംശയം ബലപ്പെടുകയാണ്.



By admin