• Thu. Jul 9th, 2026

24×7 Live News

Apdin News

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

Byadmin

Jul 9, 2026



കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ചുരത്തില്‍ വാഹനഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മരം വീണതിനെ തുടർന്ന് നിലവില്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. റോഡിലെ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തില്‍ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ അർദ്ധരാത്രിയിലും ചുരത്തില്‍ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മരം വീണുള്ള അപകടവും ഉണ്ടായിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

By admin