
തിരുവനന്തപുരം: ഏറെനാളായി നിര്‍മ്മാണം തടസപ്പെട്ട ഫ്‌ലാറ്റില്‍ അസ്ഥികൂടം കണ്ടെത്തി.നന്തന്‍കോടാണ് സംഭവം.
ഫോറന്‍സിക്ക് പരിശോധനയില്‍ പുരുഷന്റെ അസ്ഥികൂടം ആണെന്ന് സ്ഥിരീകരിച്ചു. കെട്ടിട പരിസരം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഒന്നര വര്‍ഷമായി നിയമ തടസങ്ങളെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവച്ചിരുന്നതിനാല്‍, ആളനക്കമില്ലാതെ കിടക്കുകയായിരുന്നു ഇവിടം. നിര്‍മ്മാണം പുനരാരംഭിക്കുന്നതിനായി കാടുകയറിയ കെട്ടിട പരിസരം വൃത്തിയാക്കാനായി എത്തിയതായിരുന്നു തൊഴിലാളികള്‍.
പൊലീസും ഫോറന്‍സിക്ക് സംഘവും എത്തി പരിശോധന നടത്തി. എട്ട് മാസം മുന്‍പ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പരിധിയില്‍ നിന്നും കാണാതായ വ്യക്തിയുടെയാണോ അസ്ഥികൂടമെന്ന കാര്യത്തില്‍ പൊലീസിന് സംശയം ഉണ്ട്.എന്നാല്‍ ഫോറന്‍സിക് പരിശോധനഫലം പുറത്ത് വരാതെ സ്ഥീകരിക്കാനാകില്ല.