
തിരുവനന്തപുരം: ശക്തമായ മഴയില്‍ ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്നമല്ലെന്ന് ശശി തരൂര്‍ എം പി. ദീര്‍ഘമായ പ്രവര്‍ത്തികളാണ് വേണ്ടത്. ഒരുപാട് പ്രശ്‌നങ്ങളും കയ്യേറ്റങ്ങളും ഉണ്ട്.പെട്ടെന്ന് പരിഹാരം സാധ്യമല്ലെന്നും വര്‍ഷങ്ങളുടെ പണി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വലിയ വെല്ലുവിളികള്‍ ഉണ്ട്. സര്‍ക്കാരിന് പണമില്ല.
അതിന് ശ്രദ്ധ നല്‍കുന്നതിന് പകരം എന്തിനാണ് ചെറിയ വിവാദങ്ങളിലേക്ക് പോകുന്നതെന്ന് ശശി തരൂര്‍ ചോദിച്ചു. അത് ഉത്തരവാദിത്തപ്പെട്ടവര്‍ തീരുമാനിക്കട്ടെ. അതില്‍ സമയം ചിലവഴിക്കേണ്ട ആവശ്യമില്ല.
കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ നമുക്ക് മുമ്പില്‍ വലിയ വെല്ലുവിളികള്‍ ആണ്. മാധ്യമ പ്രതിനിധികള്‍ വിവാദങ്ങളില്‍ ശ്രദ്ധ വയ്‌ക്കുന്നു.എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം സംബന്ധിച്ച് എല്ലാവര്‍ക്കും ജോലി കിട്ടാന്‍ ആഗ്രഹമുണ്ടെന്നും എണ്ണം കൂടുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.