
തിരുവനന്തപുരം : സ്വതന്ത്ര ഇന്ത്യയിൽ നമ്മുടെ ഭരണഘടനയെ നിരവധി തവണയാണ് കോൺഗ്രസ് പാർട്ടി അട്ടിമറിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണഘടനാ ദിനത്തില്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും അതിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടുന്നതിനും ഓരോ പൗരനും മുന്നിട്ടിറങ്ങണം. മതാടിസ്ഥാനത്തില്‍ സംവരണം മാറ്റുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന കേവലം ഒരു പുസ്തകമല്ലെന്നും പൗരന്മാരും ഭരണകൂടവും തമ്മിലുള്ള സാമൂഹിക രാഷ്‌ട്രീയ ഉടമ്പടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. രാഷ്‌ട്രത്തിന്റെ ജനാധിപത്യ അടിത്തറയും പൗരാവകാശങ്ങളും കാത്തുസൂക്ഷിക്കാന്‍ ഓരോ പൗരനും പ്രതിബദ്ധതയുണ്ടാകണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് നവംബര്‍ 26 ഭരണഘടന ദിനമായി ആചരിക്കാന്‍ തുടങ്ങിയതെന്നും 1949ല്‍ സ്വാതന്ത്ര്യ സമര സേനാനികളും ഭരണഘടനാ ശില്‍പികളും രൂപീകരിച്ച ആമുഖത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്‌സി/ഒബിസി സംവരണം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. ഭരണഘടനയെ സംരക്ഷിക്കുന്നതും ലംഘിക്കുന്നതും ആരാണെന്ന കാര്യത്തില്‍ സമൂഹത്തിലും യുവാക്കള്‍ക്കിടയിലും ചര്‍ച്ചകള്‍ ഉയരണം. പ്രധാനമന്ത്രിയുടെ ലേഖനങ്ങള്‍ ഉള്‍പ്പെടെ വായിച്ച് വിഷയത്തില്‍ വ്യക്തത വരുത്തണം.
മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മ്മദിനം കൂടിയായ നവംബര്‍ 26ന് രാജ്യസുരക്ഷയും ജനാധിപത്യവും സംരക്ഷിക്കാന്‍ ഓരോ പൗരനും കടമയുണ്ടെന്നും രാഹുൽ ഗാന്ധി നടത്തുന്ന ‘ഫ്രോഡ് രാഷ്‌ട്രീയത്തെ’ ഭരണഘടനയ്‌ക്കൊപ്പം നിന്ന് ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യവും അന്തസ്സത്തയും മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവഗണിച്ചിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2015 മുതലാണ് നവംബര്‍ 26 ഭരണഘടന ദിനമായി ആചരിച്ചു തുടങ്ങിയതെന്നും വി. മുരളീധരന്‍ എംഎല്‍എ പറഞ്ഞു.ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ഒമ്പതാം പട്ടികയിലൂടെ നിയമങ്ങളെ ജുഡീഷ്യല്‍ റിവ്യൂവില്‍ നിന്ന് ഒഴിവാക്കാനുമാണ് അന്ന് ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ കാലത്തെ 39-ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ കൊണ്ടുവന്നതും ഭരണഘടനയുടെ അന്തസ്സത്തയെ തകര്‍ക്കുന്ന നടപടിയായിരുന്നുവെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീലേഖ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ശിവന്‍ മഠത്തില്‍ ഭരണഘടനയെക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ജില്ലാ പ്രസിഡന്റുമാരായ കരമന ജയന്‍, മുക്കംപാലമൂട് ബിജു, റെജി കുമാര്‍, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ജെ. ആര്‍. പത്മകുമാര്‍ സ്വാഗതവും ആര്‍. സി. ബീന നന്ദിയും പറഞ്ഞു.