തിരുവനന്തപുരം:തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍.സര്‍ക്കാരിന് നേട്ടം 438 കോടി രൂപ.30 കോടി രൂപയാണ് ഒന്നാം സമ്മാനം.ജൂലായ് 20നാണ് തിരുവോണം ബമ്പര്‍ വില്‍പന ആരംഭിച്ചത്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജന്‍സി സമ്മാനമായി ലഭിക്കും.
അംഗീകൃത ലോട്ടറി ഏജന്റുമാരും വില്‍പ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പര്‍ ടിക്കറ്റുകള്‍ പുറത്തിറക്കിയത്.ഒരു കോടി വീതം ഇരുപത് പേര്‍ക്ക് രണ്ടാം സമ്മാനമുണ്ട്.മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.
അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും.കൂടാതെ 5000 മുതല്‍ 500 രൂപവരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ഉണ്ട്. അച്ചടിച്ച പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രം അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്പനക്കാരില്‍ നിന്നോ നേരിട്ട് വാങ്ങേണ്ടതാണ്.