• Sat. Sep 5th, 2026

24×7 Live News

Apdin News

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

Byadmin

Sep 5, 2026


കോഴിക്കോട്: തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം രണ്ടാം ഘട്ടം ആരംഭിക്കും.28ന് രണ്ടാം ഘട്ടത്തിന് തുടക്കമാകും. അന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാന്‍ പതാക ഉയര്‍ത്തും.ബോധവത്കരണത്തിന് മുന്‍തൂക്കം നല്‍കും. കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും തൂഫാനില്‍ സഹകരിക്കും.1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം തൂഫാന്‍ പതാക ഉയര്‍ത്തും

എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി വാര്‍ഡുകളില്‍ തൂഫാന്‍ സമിതി രൂപീകരിക്കും. തൂഫാന്‍ ഗ്രാമസഭകള്‍ ചേരും. തൂഫാന്‍ വാരിയേഴ്‌സിനെ കണ്ടെത്തും.ഗ്രാമങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണ് ലക്ഷ്യം.വാര്‍ഡുകളില്‍ ബീറ്റ് പൊലീസുകാരെ നിയമിക്കും. ജനജാഗ്രതാ സമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഡീ എഡിക്ഷന്‍ സെന്ററുകള്‍ക്ക് പഞ്ചായത്ത് തലത്തില്‍ ലൈസന്‍സ് നല്‍കും.

അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണ തൂഫാന് ലഭിച്ചെന്ന് മന്ത്രി പറഞ്ഞു.ആശുപത്രികളില്‍ തൂഫാന്‍ കെയര്‍ ആരംഭിക്കും.പുനരധിവാസവും ചികിത്സയും ആണ് തൂഫാന്‍ കെയര്‍.

 

 



By admin