
ന്യൂദല്‍ഹി: ദല്‍ഹിയിലെ നോർത്ത് ജില്ലയിൽ 2.9 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 04:01 ന് 8 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂകമ്പം ഉണ്ടായത്. 28.721 N അക്ഷാംശത്തിലും 76.957 E രേഖാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് എന്‍സിഎസ് ഇക്കാര്യം അറിയിച്ചത്.