ന്യൂദല്‍ഹി: ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കിയ ശേഷം സമരം പിരിച്ചുവിട്ട സിജെപി നേതാക്കള്‍ മണിക്കൂറുകള്‍ക്കകം ദല്‍ഹിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ഹാളില്‍ വന്‍ വിജയാഘോഷം നട ത്തിയതിനെതിരെ വ്യാപക വിമര്‍ശനം. ബോളിവുഡ് പാട്ടുകള്‍ക്കൊപ്പിച്ച് നൃത്തച്ചുവടും ഭക്ഷണവുമൊക്കെയായി 36 പ്രധാന സിജെപി പ്രവര്‍ത്തകരാണ് ഈ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതില്‍ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ്ങ് എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയ സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരും ആടിപ്പാടാന്‍ ഉണ്ടായിരുന്നു എന്നതാണ് ദല്‍ഹിയെ ഞെട്ടിച്ചത്. ഇതാണോ ഇവരുടെ രാഷ്‌ട്രീയ പ്രതിബദ്ധത എന്ന ചോദ്യമാണ് ഉയരുന്നത്.
ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ച ഉടനെ സിജെപിയുടെ പ്രധാനപ്പെട്ട 36 പേര്‍ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വിജയാഹ്ളാദം
Seriously?
The CJP leadership throwing a victory party at a hotel! After Delhi witnessed days of violence, these so-called youth activists switched on the music and began dancing.More serious questions:
Who funded the travel, food, accommodation, equipment and logistics… pic.twitter.com/KSl4GIu0gr— Mahesh Jethmalani (@JethmalaniM) July 27, 2026
കേരളത്തിലെ മമ്മൂട്ടിയും രഞ്ജിനി ഹരിദാസും നവ്യ നായരും മഞ്ജുവാര്യരും ഉള്‍പ്പെടെയുള്ളവര്‍ പിന്തുച്ചത് ഇത്തരക്കാരെയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇവര്‍ നടത്തിയ പാര്‍ട്ടിയുടെ വീഡിയോ ചോര്‍ന്നു. ഇത് വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് മാത്രമല്ല, വ്യാപകമായ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ പ്രവര്‍ത്തകര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ബോളിവുഡ് സിനിമാഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചും കേക്കും ഭക്ഷണവും കഴിച്ചും വിജയം ആഘോഷിച്ചത്. സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റാങ്ക ഉള്‍പ്പെടെയുള്ളവര്‍ നൃത്തംചെയ്യുന്നതിന്റെ വീഡിയോവൈറലാണ്.
ഈ വീഡിയോയ്‌ക്കെതിരെ സുപ്രീംകോടതി അഭിഭാഷകനായ രാം ജെത് മലാനി രംഗത്ത് വന്നു. ആരാണ് ദല്‍ഹിയെ കത്തിക്കാന്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല‍്കിയതെന്ന കാര്യം അന്വേഷിക്കണമെന്ന് രാംജെത് മലാനി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നു. ഈ സമരത്തിന് എല്ലാവര്ക്കും യാത്ര ചെലവും ഭക്ഷണച്ചെലവും താമസസൗകര്യവും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ചെലവ് ആരാണ് നല്‍കിയതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് ജെന്‍ സീ തലമുറയുടെ രീതിയാണെന്നാണ് സൗരവ് ദാസ് നല്‍കുന്ന വിശദീകരണം. പക്ഷെ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ ഈ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആഘോഷപരിപാടി നടത്തിയതിനെ വിമര്‍ശിക്കുന്നു. ബീഹാര്‍, ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പക്ഷെ ഇവര്‍ ആഘോഷിക്കുകയാണെന്നാണ് ഇടത് നേതാക്കള്‍ വിമര്‍ശിക്കുന്നത്.