• Wed. Nov 18th, 2026

24×7 Live News

Apdin News

ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം

Byadmin

Nov 18, 2026


ചെന്നൈ സൂപ്പർ കിങ്സിൽ എം.എസ് ധോണി മെന്ററായി തുടരുന്നത് യുവതാരങ്ങൾക്ക് വലിയ പ്രചോദനമാവുമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സച്ചിൻ ടെണ്ടുൽക്കർ മുംബൈ ടീമിന്റെ മുഖം ആയിരുന്നത് പോലെ ധോണി എന്നും സിഎസ്കെയുടെ മുഖമായിരിക്കുമെന്നും അശ്വിൻ വ്യക്തമാക്കി.

”അദ്ദേഹം ഒരുപാട് കാലം സിഎസ്‌കെയ്ക്കും ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയും പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടീമിലെ നിരവധി യുവതാരങ്ങൾക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ പ്രചോദനമാകും. ഡഗ്ഔട്ടിൽ ഇരുന്നുകൊണ്ട് ടീമിനെ നയിച്ചാലും അദ്ദേഹത്തെ കാണാൻ ആരാധകർ എത്തും. സച്ചിൻ മുംബൈ ടീമിന്റെ മുഖം ആയിരുന്നത് പോലെ ധോണി എന്നും സിഎസ്കെയുടെ മുഖമായിരിക്കും” അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2027 ഐപിഎല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പ്രവർത്തിക്കും. ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.

2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.







By admin