• Tue. Nov 24th, 2026

24×7 Live News

Apdin News

ധോണി 2023ൽ വിരമിക്കണമായിരുന്നു: മുൻ സി.എസ്.കെ താരം

Byadmin

Nov 24, 2026


2023 ഐപിഎൽ വിജയിച്ചതിന് ശേഷം തന്നെ എം.എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നും വിരമിക്കണമായിരുന്നുവെന്ന് മുൻ സി.എസ്.കെ താരം സുബ്രഹ്മണ്യം ബദ്രിനാഥ്. ധോണിക്ക് എന്തുകൊണ്ടാണ് അർഹിച്ച വിടവാങ്ങൽ മത്സരം ചെന്നൈയിൽ ലഭിക്കാതെ പോയതെന്നും ബദ്രിനാഥ് വ്യക്തമാക്കി.

“2023ലെ കിരീട വിജയത്തിന് പിന്നാലെ ധോണിക്ക് ഗംഭീരമായ ഒരു വിടവാങ്ങൽ നൽകണമായിരുന്നു. കിരീടം നേടിയ നായകനെന്ന തിളക്കമാർന്ന പ്രകടനത്തോടെ അന്നുതന്നെ അദ്ദേഹം വിരമിക്കണമായിരുന്നു. എന്നാൽ ആ അവസരം എവിടെയാണ് നഷ്ടമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഋതുരാജ്‌ ഗെയ്ക്വാദിനെ നായക സ്ഥാനത്തേക്ക് വളർത്തിയെടുക്കാനായി തുടർന്നുള്ള രണ്ട് വർഷം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു കളിച്ചത് ധോണിക്ക് വലിയ തിരിച്ചടിയായി. അതുകൊണ്ടാണ് അദ്ദേഹത്തിന് അർഹിച്ച വിടവാങ്ങൽ നൽകാൻ ടീമിന് സാധിക്കാതെ പോയത്” സുബ്രഹ്മണ്യം ബദ്രിനാഥ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി. 2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്.

2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.







By admin