കൊച്ചി : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി യുഡിഎഫിൽ ഉയരുന്ന അസ്വാരസ്യങ്ങളെ പരിഹസിച്ച് ജിതിൻ ജേക്കബ് . മത്സരിക്കുക പോലും ചെയ്യാത്ത കെ സി വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് ഉയരുന്നതിനെയാണ് ജിതിന്റെ ട്രോൾ .
മുഖ്യമന്ത്രിയാകാൻ കെ സിക്ക് ഒട്ടും സമയം ഉണ്ടായിട്ടല്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെ താഴെയിറക്കണം, വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനെ ഉത്തർ പ്രദേശിലും, പഞ്ചാബിലും അടക്കം വിജയിപ്പിക്കാൻ രാഹുൽജിക്ക് ഉപദേശം നൽകണം അങ്ങനെ കെ സി വേണുഗോപാലിന് ഉത്തരവാദിത്തങ്ങൾ കൂടുതലാണെന്നും ജിതിൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
കെ സിക്ക് ഒട്ടും സമയം ഉണ്ടായിട്ടല്ല..
കേന്ദ്രത്തിൽ നരേന്ദ്ര മോഡിയെ താഴെയിറക്കണം, വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനെ ഉത്തർ പ്രദേശിലും, പഞ്ചാബിലും അടക്കം വിജയിപ്പിക്കാൻ രാഹുൽജിക്ക് ഉപദേശം നൽകണം.
ബംഗാളിൽ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി തയാറാക്കിയ ‘വാർ റൂം’ പൊളിച്ചു മാറ്റാൻ പോകണം. പ്രിയങ്ക ജി യുടെ മക്കളുടെ സ്കൂൾ വെക്കേഷൻ ആയത് കൊണ്ട്, അവർക്കൊപ്പം സാറ്റ് കളിക്കാൻ കൂടണം… അങ്ങനെ എന്തെല്ലാം വലിയ വലിയ ഉത്തരവാദിത്തങ്ങൾ…!
പിന്നെ, കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുമ്പോൾ കെ സി ക്ക് തള്ളിക്കളയാൻ പറ്റുമോ..?
‘വേണുജി’ കേരളത്തിന്റെ അപേക്ഷ നിരസിക്കുമോ..?
ടെൻഷൻ ആകുന്നു.