ന്യൂദല്‍ഹി: ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട അംഗങ്ങള്‍ ഭൂരിപക്ഷമുള്ള നിയമസഭ വരുന്നത്. 140 അംഗ സഭയില്‍ 71 പേര്‍ മുസ്ലൂം ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നാണ്. അംഗങ്ങളുടെ എണ്ണത്തില്‍ കേവല ഭൂരിപക്ഷം ആണെങ്കില്‍ മന്ത്രിമാരുടെ കാര്യത്തില്‍ മഹാഭൂരിപക്ഷം ആകും.
നിലവിലെ സാഹചര്യത്തില്‍ നാലില്‍ മൂന്ന് മന്ത്രിമാരും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകും.
ഘടകകക്ഷികള്‍ക്ക് എല്ലാവര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയാല്‍ 12 മന്ത്രിമാര്‍ ഉണ്ടാകും. അതില്‍ 11 പേരും ന്യൂനപക്ഷങ്ങള്‍ ( ലീഗ്-5, കേരള കോണ്‍-2, ഷിബു ബേബി ജോണ്‍, സിപി ജോണ്‍, മാണി സി കാപ്പന്‍, അനൂപ് ജേക്കബ്ബ്). കെ കെ രമ മാത്രമാണ് ഘടകക്ഷിയിലെ മന്ത്രി സാധ്യതയുളള നേതാവ്. രമ , മന്ത്രി സ്ഥാനത്തേക്ക് ഇല്ലന്ന സൂചനയാണ് ലഭിക്കുന്നത്. കേരള കേരള കോണ്‍ഗ്രസിന് ഒരു മന്ത്രി പദവി നല്‍കാനും സാധ്യതയുണ്ട്.
9 മന്ത്രിമാരാകും കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകുക. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടി വരുന്നതിനാല്‍ കുറഞ്ഞത് 4-5 കോണ്‍ഗ്രസ് മന്ത്രിമാര്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നാകും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഭാവികമായും മന്ത്രിസഭയിലെത്തും. ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മന്‍, എന്‍. ശക്തന്‍, മാത്യു കുഴല്‍നാടന്‍, ടി.ജെ. വിനോദ്, എം. വിന്‍സെന്റ് എന്നിവര്‍ ആകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉണ്ട്.