• Mon. Nov 16th, 2026

24×7 Live News

Apdin News

ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര അവരുടേതായിരുന്നു: ശ്രേയസ് അയ്യർ

Byadmin

Nov 16, 2026


ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര ബൗളർമാരുടേതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ബൗളർമാരെ അയ്യർ പ്രശംസിക്കുകയും ചെയ്തു.

”ഇത് ബാറ്റർമാരുടെ പരമ്പര ആയിരുന്നില്ല. ബൗളർമാരുടേത് ആയിരുന്നു. എല്ലാവരും തങ്ങളുടെ ഉത്തരവാദിത്തം മികച്ചതായി നിർവഹിച്ചു. സീമർമാരുടെ പദ്ധതികളിൽ ഞാൻ വിശ്വാസം പുലർത്തി. അതിന്റെ ഫലമായി വിക്കറ്റുകൾ തുടർച്ചയായി ലഭിച്ചു. ബൗളർമാർ കൂട്ടായി പന്തെറിയുമ്പോൾ ഒരാൾ റൺസ് വിട്ടുകൊടുക്കാതെ മറ്റേ ഭാഗത്തുനിന്നും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യും.

ഏകദിന ടീമിനെ നയിക്കുന്നത് ഞാൻ ഏറെ ആസ്വദിച്ചു. ഇത് വെല്ലുവിളി നിറഞ്ഞതും ക്ഷീണിപ്പിക്കുന്നതുമായിരുന്നു. കളി സ്ലോ ആയ ഒരു സമയം ഉണ്ടായിരുന്നു. അപ്പോൾ ആണ് ടീമിന്റെ ശരിക്കുമുള്ള വേഗതയും മികവും മനസ്സിലാവുന്നത്. അതൊരു ആവേശകരമായ അനുഭവമായിരുന്നു. ഒരു വിജയം ഓർ തോൽവി..എല്ലാം 50-50 ആയിരുന്നു” ശ്രേയസ് അയ്യർ പറഞ്ഞു.

ന്യൂസിലാൻഡിൽ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ 48.1 ഓവറിൽ 187 റൺസിനാണ് പുറത്താക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായപ്പോൾ ഇന്ത്യ മത്സരം എറിഞ്ഞുപിടിച്ചു. ഇതോടെ 3-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടി.

ന്യൂസിലാൻഡിൽ ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പര്യടനത്തിൽ തന്നെ ഏകദിന പരമ്പരയും ടി-20 പരമ്പരയും ഒരുമിച്ച് സ്വന്തമാക്കുന്നത്. ടി-20 പരമ്പര ഇന്ത്യ 3-2നാണ് വിജയിച്ചത്. ന്യൂസിലാൻഡിലെ ഇന്ത്യയുടെ മൂന്നാം ഏകദിന പരമ്പര വിജയമാണിത്.







By admin