യുവേഫ നേഷൻസ് ലീഗിൽ സ്പെയ്നിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ഇംഗ്ലണ്ട്. 43 മത്സരങ്ങൾ തോൽവിയറിയാതെ വന്ന ലോക ചാമ്പ്യന്മാർ ഇംഗ്ലണ്ടിന് മുന്നിൽ വീണു. 968 ദിവസങ്ങൾക്ക് ശേഷമാണ് സ്‌പെയ്ൻ തോൽവി നേരിടുന്നത്.
മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ൻ, എസ്രി കൊൻസ, ബെൻ വൈറ്റ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ സ്പെയ്നിനായി മൈക്കൽ ഒയാർസബാൽ, നിക്കോ വില്യംസ് എന്നിവർ ഗോൾ നേടി. ഇംഗ്ലണ്ട് താരം എലിയറ്റ് ആൻഡേഴ്‌സൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ചാണ് ഇംഗ്ലണ്ട് സ്പെയ്നിനെ വീഴ്ത്തിയത്.
വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്താനും തോമസ് ട്യുഷേലിന്റെ സംഘത്തിനായി. 6 മത്സരങ്ങളിൽ 5 ജയവും ഒരു തോൽവിയും ഉൾപ്പടെ 15 പോയിന്റാണ് ടീമിനുള്ളത്. ഇതേ പോയിന്റുള്ള സ്പാനിഷ് ടീം രണ്ടാം സ്ഥാനത്തുമാണ്.