• Sun. Oct 4th, 2026

24×7 Live News

Apdin News

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Byadmin

Oct 4, 2026


ആലുവ : നോർത്ത് പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ സുമൻ ഷെയ്ഖ് (23) നെയാണ് അറസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റ് ഒന്നിനായിരുന്നു കഞ്ചാവ് പിടികൂടിയത് . കഞ്ചാവുമായി വന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് എന്നിവരെ റൂറൽ ജില്ല ഡാൻസാഫ് ടീമും, മുനമ്പം ഡിവൈഎസ് പി യുടെ പ്രത്യേക അന്വേഷണ സംഘവും പറവൂർ പോലീസും ചേർന്ന് പിടികൂടിയിരുന്നു.

സുമൻ ഷെയ്ഖിനെ പാലക്കാട് ജില്ലയിലെ ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ആർ പി എഫിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മുൻപ് പോലീസ് പിടിയിലായിരുന്ന വർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ആളാണ്.

റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘത്തിൽ മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, പറവൂർ സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, എസ് എച്ച് ഒ ശ്രീജിത്ത്, എസ് ഐ മാരായ അഖിൽ, ഗിരീഷ്, ബിജു, എ എസ് ഐ മാരായ സിനുമോൻ, ജോസഫ്, എസ് സി പി ഒ മാരായ സിൻ്റോ ജോയ്, റെജി സിപിഒ ആഷ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



By admin