
ന്യൂദല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ രാഷ്‌ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വാഗ്‌ദാനം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്ത്രീ സംവരണത്തിനായുള്ള ആവശ്യം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്.രാജ്യത്തുടനീളമുള്ള അനേകം സ്ത്രീകള്‍ കത്തുകളിലൂടെയും നേരിട്ടുള്ള കൂടിക്കാഴ്‌ചകളിലൂടെയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് രാജ്യത്തെ സ്ത്രീശക്തിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം തിങ്കളാഴ്‌ച ചേരാനിരിക്കുകയാണ്.