• Fri. Sep 11th, 2026

24×7 Live News

Apdin News

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Byadmin

Sep 11, 2026


കൊച്ചി: ചെക്ക് കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി.സെപ്തംബര്‍ ഒന്ന് മുതല്‍ മാണി സി കാപ്പന്‍ അയോഗ്യനാണ് എന്നാണ് പരാതിക്കാരന്‍ പറയുന്നത്. നിയമസഭ സ്പീക്കര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നു.

നടപടി നീട്ടിക്കൊണ്ട് പോകാന്‍ സ്പീക്കര്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ മാണി സി കാപ്പന് നല്‍കരുതെന്നും ആവശ്യമുണ്ട്. പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

മാണി സി കാപ്പന് നാല് കേസുകളിലായി മൂന്നര വര്‍ഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്.

 



By admin