• Mon. Aug 31st, 2026

24×7 Live News

Apdin News

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

Byadmin

Aug 31, 2026


തിരുവനന്തപുരം: ജൂലായ് മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ 6.29 കോടി രൂപ സെപ്തംബര്‍ മാസം സര്‍ചാര്‍ജ് ആയി ഈടാക്കും. പ്രതിമാസ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബില്ല് കിട്ടുന്നവര്‍ക്ക് യൂണിറ്റിന് രണ്ട് പൈസ നിരക്കിലും ആയിരിക്കും ഇന്ധന സര്‍ചാര്‍ജ്.

ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം വൈദ്യുതി ബോര്‍ഡുകള്‍ക്ക് അധികാരമുണ്ട്.ഇത് പ്രകാരമാണ് കെഎസ്ഇബി വീണ്ടും സര്‍ചാര്‍ജ് ഈടാക്കുന്നത്.

പുതിയ തീരുമാനം സാധാരണക്കാരുടെ വൈദ്യുതി ബില്ലില്‍ വര്‍ധനവുണ്ടാക്കാന്‍ കാരണമാകും.കഴിഞ്ഞ മാസങ്ങളില്‍ സര്‍ച്ചാര്‍ജ് ഒഴിവാക്കിയത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു.

 



By admin