• Mon. Aug 31st, 2026

24×7 Live News

Apdin News

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Byadmin

Aug 31, 2026


കോഴിക്കോട്: തിക്കോടിയില്‍ യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടാര്‍ വാഹനവകുപ്പ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.ഇവര്‍ എടപ്പാളിലെ കേന്ദ്രത്തില്‍ ഒരാഴ്ചചത്തെ നിര്‍ബന്ധിത പരിശീലനത്തിലും പങ്കെടുക്കണമെന്ന് മോട്ടാര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു.

കഴിഞ്ഞ ആഴ്ച ആണ് സംഭവം. സര്‍വീസ് റോഡിലൂടെ പോകുന്നതിന് പകരം ഉയരപ്പാതയിലൂടെ സഞ്ചരിച്ച സ്വകാര്യബസ് യുവതിയെ വഴിവിളക്കും കാല്‍നടയാത്രക്കാരും ഇല്ലാതിരുന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.ഭയന്ന് നിന്ന യുവതിയെ ഏണി ഉപയോഗിച്ച് നാട്ടുകാര്‍ താഴെയിറക്കി.

കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോയ കൃതിക എന്ന ബസില്‍ ആണ് ഈ മാസം 24 ന് യുവതിക്ക് ദുരനുഭവം ഉണ്ടായത്. റൂട്ട് തെറ്റിച്ച് ദേശീയപാതയിലൂടെ സഞ്ചരിച്ചതില്‍ ബസ് ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.



By admin