• Mon. Sep 28th, 2026

24×7 Live News

Apdin News

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Byadmin

Sep 28, 2026


കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,120 രൂപയായി. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച ഗ്രാമിന് 13,995 രൂപയും പവന് 1,11,960 രൂപയുമായിരുന്നു വില. ഈ വര്‍ഷം ജനുവരി 29നാണ് കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ വില.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. വെള്ളി ഗ്രാമിന് 240 രൂപയിലും പവന് 2,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.



By admin