ദുബായ് : യു ഇ ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു. സെപ്റ്റംബർ 18-നാണ് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിലും പ്രാദേശിക സ്ഥിരത വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തത്തെ (CEPA) അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
മോദിക്ക് ജന്മദിനാശംസകൾ നേർന്ന യുഎ ഇ പ്രസിഡൻ്റ്, ഇന്ത്യയുടെ പുരോഗതിയിലും അഭിലാഷങ്ങൾ നിറവേറ്റുന്നതിലും ജനങ്ങൾക്ക് നല്ല ആരോഗ്യവും കൂടുതൽ വിജയവും ആശംസിച്ചു. യു ഇ പ്രസിഡൻ്റിന് നന്ദി പറഞ്ഞു മോദി, ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള തന്റെ പ്രതിബദ്ധത ആവർത്തിച്ചു.