തിരുവനന്തപുരം: മതമാണ്, മതമാണ്, മതമാണ് പ്രശ്നമെന്ന് പ്രസംഗിച്ച കെ.എം. ഷാജിയ്‌ക്ക് മന്ത്രിസ്ഥാനം വെച്ചുനീട്ടി മുസ്ലിം ലീഗ്.
മതം ഞങ്ങളുടെ ഐഡന്‍റിറ്റിയെന്നും കൊക്കിലെ ശ്വാസം നിലയ്‌ക്കുന്നത് വരെ മതം തന്നെയാണ് ഞങ്ങളുടെ വിശ്വാസത്തിന്റെ അകക്കാമ്പെന്നും വിവാദ പ്രസംഗം നടത്തിയ കെ.എം. ഷാജിയ്‌ക്ക് ഏത് വകുപ്പാണ് നല്‍കുന്നതെന്ന് മുസ്ലിംലീഗ് വെളിപ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസം നല്‍കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. .
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും കെ.എം. ഷാജിയുടെ മറ്റൊരു പ്രസംഗശകലം വിവാദമായിരുന്നു. പത്ത് വര്‍ഷം ഭരണമില്ലാതിരുന്ന തങ്ങളുടെ പാര്‍ട്ടി നഷ്ടപ്പെട്ടെതെല്ലാം തിരിച്ചുപിടിക്കാനാണ് ഇനി ഭരിയ്‌ക്കുകയെന്നതായിരുന്നു ഷാജിയുടെ ഈ വിവാദം പ്രസ്താവന.
വിദ്യാഭ്യാസവകുപ്പ് ലീഗിനെ നല്‍കണമെന്നും ഇതേ കെ.എം. ഷാജി കഴിഞ്ഞ ദിവസങ്ങളില്‍ ആവര്ത്തിച്ച് ആവശ്യം ഉന്നയിരിച്ചിരുന്നു. പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ലയിപ്പിച്ച് ഒന്നാക്കി അത് മുസ്ലിംലീഗിന് നല്‍കണമെന്നതായിരുന്നു കെ.എം. ഷാജിയുടെ ആവശ്യം. ഇതിനെ എന്‍എസ് എസ് ജനറല്‍ സെക്രട്ടറി എതിര്‍ത്തിരുന്നു.ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ല.