• Thu. Oct 29th, 2026

24×7 Live News

Apdin News

മത്സരങ്ങളുടെ ഗതി മാറ്റാനുള്ള കഴിവ് അവനുണ്ട്: വഖാർ യൂനിസ്

Byadmin

Oct 29, 2026


ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസം വഖാർ യൂനിസ്. ആധുനിക ക്രിക്കറ്റിൽ ബുംറയെ പോലെ കഴിവുള്ള മറ്റൊരു ബൗളർ ഇല്ലെന്നാണ് മുൻ പാക് താരം പറഞ്ഞത്. 2024 ടി-20 ലോകകപ്പിൽ പാകിസ്ഥാനെതിരേയുള്ള മത്സരത്തിലെ ബുംറയുടെ പ്രകടനത്തെ വഖാർ യൂനിസ് എടുത്തുപറയുകയും ചെയ്തു.

”ബുംറയെ പോലെ കഴിവുള്ള ഒരു ആധുനിക ബൗളർ വേറെയില്ല. എന്നാൽ ടെസ്റ്റിൽ അദ്ദേഹം ഇനിയും ഒരുപാട് കാര്യങ്ങൾ തെളിയിക്കാനുണ്ട്. കാരണം അദ്ദേഹം അത്രയധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് തുടങ്ങിയ മികച്ച ബൗളർമാർ ടെസ്റ്റിലുണ്ട്. ഇംഗ്ലണ്ടിലെ ചില ബൗളർമാരെയും നമുക്ക് അവഗണിക്കാൻ കഴിയില്ല.

എന്നാൽ ടി-20യിലും ഏകദിനത്തിലും മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവ് ബുംറക്കുണ്ട്. സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ അദ്ദേഹം എപ്പോഴും മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യൻ ക്യാപ്റ്റൻ പ്രതിസന്ധിയിൽ ആവുമ്പോഴെല്ലാം പന്ത് ബുംറയെ ഏൽപ്പിക്കുന്നത് അത് കൊണ്ടാണ്.

ന്യൂയോർക്കിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ തോൽക്കുമെന്ന് തോന്നിയിരുന്നു. പാകിസ്ഥാന്റെ റൺനിരക്കും നിയത്രണത്തിലായിരുന്നു. എന്നാൽ റിസ്‌വാനെ പുറത്താക്കിയ ആ ഓവർ മത്സരത്തിന്റെ ഗതി തന്നെ മാറ്റി. മത്സരത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന താരമാണ് യഥാർഥത്തിൽ ടീമിന്റെ കരുത്ത്. ഒരു മികച്ച കളിക്കാരന് മറ്റുള്ളവരെ പ്രചോദിപ്പിക്കാനും മികച്ച പ്രകടനം നടത്താനും അവരെ പ്രേരിപ്പിക്കാനും സാധിക്കും. ബുംറ അത്തരമൊരു താരമാണ്” വഖാർ യൂനിസ് ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിലൂടെ പറഞ്ഞു.







By admin