• Mon. Jul 27th, 2026

24×7 Live News

Apdin News

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Byadmin

Jul 27, 2026


കോഴിക്കോട്: മയക്കു മരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയാണ് പുറത്താക്കിയത്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ സഹപ്രവര്‍ത്തക കീര്‍ത്തനയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററായിരുന്നു ഇരുവരും.

അധ്യാപികമാരായ കാവ്യയും മരുതോങ്കര സ്വദേശി കീര്‍ത്തനയും നേരത്തേ വടകര പൊലീസിന്റെ പിടിയിലായിരുന്നു.ആദ്യം പിടിയിലായ കീര്‍ത്തനയെ ചോദ്യം ചെയ്തതപ്പോഴാണ് കാവ്യയെ കുറിച്ച് വിവരം ലഭിച്ചത്.മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നത് കാവ്യയുടെയും കീര്‍ത്തനയുടെയും ബാങ്ക് അക്കൗണ്ട് വഴിയാണ്.

ആവശ്യക്കാര്‍ പണം ഇവരുടെ അക്കൗണ്ടിലേക്ക് അയക്കും. ഇവര്‍ പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവരുടെ അക്കൗണ്ട് വഴി നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.കീര്‍ത്തനയെ റിമാന്‍ഡ് ചെയ്ത ഉടന്‍തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇരുവരെയും ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.



By admin