• Fri. May 1st, 2026

24×7 Live News

Apdin News

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

Byadmin

May 1, 2026


ന്യൂദല്‍ഹി: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്റെ പ്രത്യയശാസ്ത്ര സ്ഥാപകനായ ആലം ഇഖ്ബാൽ എന്ന മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചതെന്ന് .ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണുള്ളതെന്ന ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ വിസിയായ മസ് ഹര്‍ ആസിഫിന്റെ പ്രസ്താവനയെ അനുകൂലിച്ച് പങ്കുവെച്ച പോസ്റ്റിലാണ് അമിത് മാളവ്യ ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഇന്ത്യയുടെ സംയോജിത സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. പാകിസ്ഥാന്റെ പ്രത്യയശാസ്ത്ര സ്ഥാപകനായ ആലം ഇഖ്ബാൽ എന്ന മുഹമ്മദ് ഇഖ്ബാൽ പോലും ഇന്ത്യയുടെ പൊതുവായ സാംസ്കാരിക പൈതൃകത്തെ അംഗീകരിച്ച വ്യക്തിയാണ്. അതുകൊണ്ടാണ് അദ്ദേഹം ഭഗവാന്‍ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്ന് വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ ആത്മീയ നേതാവ് എന്നാണ് “ഇമാം-ഇ-ഹിന്ദ്” എന്ന പദത്തിന്റെ അര്‍ത്ഥം.- അമിത് മാളവ്യ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. . .

ആ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍: “നമുക്കെല്ലാവർക്കും മഹാദേവിന്റെ ഡിഎൻഎ ഉണ്ട്” എന്ന ജാമിയ വിസി മസർ ആസിഫിന്റെ പരാമർശത്തിനെതിരായ പ്രതിഷേധം നാഗരിക ആശയങ്ങളോടുള്ള നമ്മുടെ അസഹിഷ്ണുതയുടെ തെളിവാണ്. ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫിന്റെ ഈ പ്രസ്താവനയെ “അശാസ്ത്രീയം” എന്ന് പറഞ്ഞ് തള്ളിക്കളയുന്നത് ശരിയല്ല. ഇന്ത്യയുടെ ചരിത്രം ഒരിക്കലും ഒറ്റപ്പെട്ട സ്വത്വങ്ങളുടെ ഒന്നായിരുന്നില്ല, മറിച്ച് ആഴത്തിലുള്ള കൂടിച്ചേരലിന്‍റേതായിരുന്നു. ഇന്ത്യൻ മുസ്ലീങ്ങൾ ഇന്ത്യയുടെ സംയോജിത സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഹിന്ദുക്കളുടെ അതേ ഭൂമിയും വംശപരമ്പരയും കൊണ്ട് ബന്ധിതമാണെന്നും മൗലാന അബുൽ കലാം ആസാദ് വാദിച്ചിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്റെ പ്രത്യയശാസ്ത്ര സ്ഥാപകനായ ആലം ഇഖ്ബാൽ എന്ന മുഹമ്മദ് ഇഖ്ബാൽ പോലും ഇന്ത്യയുടെ പൊതുവായ സാംസ്കാരിക പൈതൃകത്തെ അംഗീകരിച്ചു, ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. ഈ കാഴ്ചപ്പാടില്‍ നോക്കുമ്പോൾ, വൈസ് ചാൻസലറുടെ പരാമർശം ഭിന്നിപ്പിക്കുന്നതല്ല; അത് ഏകീകരിക്കുന്ന ഒന്നാണ്.”



By admin