• Thu. Oct 1st, 2026

24×7 Live News

Apdin News

മൂന്ന് ഡബിൾ സെഞ്ച്വറിയടിച്ച രോഹിത്തിന് പോലുമില്ലാത്ത റെക്കോർഡ്; പുതിയ ചരിത്രമെഴുതി ഗിൽ

Byadmin

Oct 1, 2026


വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ചരിത്ര വിജയമായിരുന്നു സ്വന്തമാക്കിയത്

മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ 39 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനിൽക്കെ അനായാസമായി മറികടക്കുകയായിരുന്നു. ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ റെക്കോർഡ് ഇന്ത്യ വിൻഡീസിനെതിരെ നടത്തിയത്.

ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇരട്ട സെഞ്ച്വറി നേടി തിളങ്ങിയപ്പോൾ മുൻ നായകൻ രോഹിത് ശർമയുടെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

കരീബിയൻ പടയ്ക്കെതിരെ 123 പന്തിൽ പുറത്താവാതെ 223 റൺസ് നേടിയാണ് ഗിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. 26 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രകടനം.

ഗില്ലിന്റെ ഏകദിന കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറിയാണ് വിൻഡീസിനെതിരെ പിറന്നത്. രോഹിത് ശർമയ്ക്കുശേഷം ഏകദിനത്തിൽ ഒന്നിലധികം തവണ ഡബിൾ സെഞ്ച്വറി നേടുന്ന താരവും ഗില്ലാണ്. മൂന്ന് തവണ ഇരട്ട സെഞ്ച്വറി കടന്ന രോഹിത്തിന് നേടാനാവാത്ത ഒരു റെക്കോർഡും ഗിൽ സ്വന്തമാക്കി.

ഏകദിനത്തിൽ ആദ്യ ഇന്നിങ്സിലും ചെയ്‌സിങ് ഇന്നിങ്സിലും ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം ഗിൽ ആണ്.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും ഗിൽ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.

പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ മൂന്നിനാണ് നടക്കുന്നത്. ഈ മത്സരത്തിലും ഗില്ലിന്റെ ബാറ്റിൽ നിന്ന് സെഞ്ച്വറി പിറക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.







By admin