• Mon. Nov 16th, 2026

24×7 Live News

Apdin News

മോദിയെ ‘ഏകാധിപതി’ എന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും വിശേഷിപ്പിക്കുന്നതിനോട് വീണ്ടും വിയോജിപ്പ് പ്രകടിപ്പിച്ച് സാം പിത്രോദ

Byadmin

Nov 16, 2026



ന്യൂദല്‍ഹി ˸ മോദിയെ ഒരു ‘ഏകാധിപതി’ എന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും വിശേഷിപ്പിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. “അത് മോദിയുമായുള്ള അവരുടെ ബന്ധമായിരിക്കാം, എൻ്റേതല്ല. മോദിയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് മാത്രമാണ് ഞാൻ സംസാരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

മോദി തന്റെ ദീർഘകാല സുഹൃത്താണെന്ന്  സാം പിത്രോദ. ഗുജറാത്തി പുതുവത്സരത്തോടനുബന്ധിച്ച് താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ആശംസാ കൈമാറ്റത്തിന് മാധ്യമങ്ങൾ അനാവശ്യമായ അർത്ഥതലങ്ങൾ നൽകുകയാണെന്നും സാം പിത്രോദ പറഞ്ഞു.

ഒരു ദേശീയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ ജീവിതത്തിലെ ആദ്യ 23 വർഷങ്ങൾ ഗുജറാത്തിലാണ് ചെലവഴിച്ചതെന്നും, ഗുജറാത്തിയായ തന്റെ ഭാര്യ കച്ച് സ്വദേശിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേശുഭായ് പട്ടേൽ ഉൾപ്പെടെ അക്കാലത്തെ പല രാഷ്‌ട്രീയ നേതാക്കളെയും തനിക്ക് അറിയാമായിരുന്നുവെന്നും, മോദിയുമായും ദീർഘകാലത്തെ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹത്തെ പലതവണ കാണുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ടെന്ന് പിത്രോദ വെളിപ്പെടുത്തി. തങ്ങൾ തമ്മിലുള്ള വ്യക്തിപരമായ സന്ദേശ കൈമാറ്റത്തിന് മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ അനാവശ്യ പ്രാധാന്യം നൽകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ബന്ധങ്ങളെ ഒരിക്കലും രാഷ്‌ട്രീയ അജണ്ടകളുമായി കൂട്ടിക്കുഴച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

By admin