ന്യൂദല്‍ഹി: നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്ന പ്രശ്നത്തെക്കുറിച്ച് നാളെത്തെ (ജൂലായ് 24 വെള്ളിയാഴ്ച) കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാന്‍ അതിശക്തമായ ഒരു ബില്ലിന് ഈ മന്ത്രിസഭായോഗത്തില്‍ രൂപം നല‍്കുമെന്നും പ്രധാനമന്ത്രി മോദി. ഈ ബില്‍ തിങ്കളാഴ്ച തന്നെ പാര്ലമെന്‍റില്‍ അവതരിപ്പിക്കുമെന്നും മോദി വ്യാഴാഴ്ച രാത്രി പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പരീക്ഷാപേപ്പര്‍ ചോരുക എന്നത് അതീവഗൗരവമായ പ്രശ്നമാണെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ പ്രശ്നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിച്ചു. പേപ്പര്‍ചോര്‍ച്ച തടയുന്നതിനായി കേസില്‍ കുറെപ്പേരെ അറസ്റ്റ് ചെയ്തു.. ജയിലിലിട്ടു. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടരുതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ സമയം കളയാതെ പുനപ്രവേശനപ്പരീക്ഷ നടത്തി. അഞ്ചുദിവസം മുന്‍പ് ഫലവും പ്രഖ്യാപിച്ചു.
നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാന്‍ അതിവേഗ കോടതി സൃഷ്ടിക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. . ഇതേക്കുറിച്ച് നാളത്തെ (വെള്ളിയാഴ്ച) കാബിനറ്റില്‍ അന്തിമരൂപം നല്‍കും. – മോദി പറഞ്ഞു.