ന്യൂദൽഹി: സിജെപിയ്‌ക്കുള്ളില്‍ സാമൂഹിക വിരുദ്ധര്‍ കടന്നുകൂടിയെന്നും അവരാണ് സിജെപി മാര്‍ച്ചില്‍ അക്രമമുണ്ടാക്കിയതെന്നും സമ്മതിച്ച് സോനം വാങ്ചുക്. ഈ ആഴ്ച ആദ്യം പാർലമെന്റിലേക്ക് നടന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ‘ചലോ സൻസദ്’ മാർച്ചിനിടെയുണ്ടായ അക്രമത്തിന് വാങ് ചുക് സാമൂഹിക വിരുദ്ധരെ കുറ്റപ്പെടുത്തി. സമാധാനം മാത്രമാണ് തന്റെ വഴിയെന്നും വാങ്ചുക് പറഞ്ഞു. .
ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങൾക്ക് പൂക്കൾ കൊണ്ട് മാത്രം മറുപടി നൽകണമെന്നും സിജെപി പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു. നിരവധി പൊലീസുകാരാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. “26-ാം ദിവസം, സമാധാനവും സമാധാനവും മാത്രമാണ് എന്റെ വഴി,” എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ വാങ്ചുക്ക് പറഞ്ഞു. “ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ സമാധാനപരമായി തുടരുമ്പോൾ, മറ്റിടങ്ങളിൽ ചില സാമൂഹിക വിരുദ്ധർ സമാധാനപരമായ പ്രതിഷേധങ്ങളെ മുതലെടുത്ത് അക്രമം പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അറിയുന്നതിൽ എനിക്ക് വേദനയുണ്ട്.”
“മറുവശത്ത് എന്ത് ചെയ്താലും നമ്മുടെ പ്രതികരണം പൂക്കളായിരിക്കണം. എന്തുവിലകൊടുത്തും ഈ പാരമ്പര്യം നിലനിർത്തുക,” അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏത് അക്രമമാര്‍ഗ്ഗം സ്വീകരിച്ചിട്ടായാലും സര്‍ക്കാരിനെ വിറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. അല്ലാഹു അക്ബറും ആസാദിയും മുഴക്കുന്ന നിരവധി ഗ്രൂപ്പുകള്‍ സിജെപിയുടെ മറവില്‍ സംഘത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷക്കാര്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും യുപിയില്‍ നിന്നും ഉള്ള കര്‍ഷകരെക്കൂടി സമരത്തില്‍ ഇറക്കാനുള്ള പദ്ധതിയിടുകയാണ്.