
ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം അവസാനിപ്പിക്കാനുള്ള സൂചനകള്‍ നല‍്കി സോനം വാങ്ചുക് 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനേക്കാള്‍ മോദിയുടെ ആത്മാര്‍ത്ഥതയാണ് സോനം വാങ്ചുകിന് ബോധിച്ചത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഈ സമരത്തില്‍ നിന്നും രാഷ്‌ട്രീയമുതലെടുപ്പ് നടത്താനുള്ള നീക്കത്തെ സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ശക്തിയായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.ഒരു ദിവസം പോലും സമരപ്പന്തലില്‍ പോലും എത്താതെ പിന്നീട് സമരത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ തട്ടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ സമരം നടത്തിയതെ വഞ്ചനായണെന്നും ഗീതാഞ്ജലി ആംഗ്മോ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയിരുന്നു. ഇത് തന്നെയാണ് സമരത്തിന് വഴിത്തിരിവായതെന്ന് കരുതുന്നു. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയമുതലെടുപ്പിനേക്കാള്‍ മോദിയുടെ ആത്മാര്‍ത്ഥതയില്‍ സോനം വാങ്ചുകിന് കൂടുതല്‍ വിശ്വാസം തോന്നിയതെന്ന് കരുതുന്നു.
മോദി നീറ്റ് പരീക്ഷാ ചോര്‍ച്ചക്ക് കാരണക്കാരായ കുറ്റവാളികളെ അതിവേഗ കോടതി സ്ഥാപിച്ച് പരമാവധി വേഗത്തില്‍ ശിക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ദല്‍ഹി ഹൈക്കോടതി അതിവേഗ കോടതി സ്ഥാപിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഭാവിയില്‍ പേപ്പര്‍ ചോര്‍ച്ച തടയാന്‍ ലക്ഷ്യമിടുന്ന ബില്‍ അവതരിപ്പിക്കുമെന്ന് മോദി വ്യാഴാഴ്ച അര്‍ധരാത്രി പങ്കുവെച്ച വീഡിയോയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം സോനം വാങ്ചുകിന്റെ മനസ്സ് മാറ്റാന്‍ കാരണമായെന്നറിയുന്നു. എന്തായാലും പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മോദിയുടെ വസതിക്ക് മുന്‍പില്‍ നടത്തിയ രാഷ്‌ട്രീയ മുതലെടുപ്പ് നാടകമാണ് സോനം വാങ്ചുകിനെ മോദിക്ക് അനുകൂലമാക്കിയത്.