ന്യൂദല്‍ഹി: നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം നടത്തിയിരുന്ന സോനം വാങ്ചുക് വ്യാഴാഴ്ച രാത്രി നിരാഹാരസമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് നിരാഹാരം അവസാനിപ്പിച്ചുകൊണ്ട് സോനം വാങ്ചുകിന് നാരങ്ങാനീര് നല്‍കിയത്.
സമരം അവസാനിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍…ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പങ്കുവെച്ചത്
After a late-night message from Prime Minister Narendra Modi assuring even stricter action at tomorrow’s Cabinet meeting, Sonam Wangchuk has ended his fast at Medanta Hospital, Gurugram, in the presence of Union Ministers J P Nadda and Dr. Jitendra Singh.
The focus must now… pic.twitter.com/6bUsepnYPY
— Amit Malviya (@amitmalviya) July 23, 2026
ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. എന്താണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്ന കാര്യം പുറത്തുവന്നിട്ടില്ല. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്രസിങ്ങ് എന്നിവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നിരാഹാരസമരം അവസാനിപ്പിച്ചത്.
ഇതിനിടെ സിജെപി സമരപ്പന്തലില്‍ നിന്നും അഭിജിത് ദീപ്കെ അപ്രത്യക്ഷമായതായി വാര്‍ത്തയുണ്ട്. പനിയും ജലദോഷവും കാരണം താന്‍ ഒരു ദിവസം അവധിയെടുക്കുകയാണെന്ന് അഭിജിത് ദീപ്കെ പറഞ്ഞതായാണ് ജന്തര്‍മന്തറിലുള്ള സിജെപി നേതാക്കള്‍ പറഞ്ഞതെങ്കിലും അപ്രത്യക്ഷമായതിന്റെ കാര്യം വ്യക്തമല്ല. കേന്ദ്രസര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി പോയതാണെന്ന് പറയുന്നു.