• Fri. Sep 4th, 2026

24×7 Live News

Apdin News

രാമകഥാ കോണ്‍ക്ലേവ്: ആശംസകളുമായി ശൃംഗേരി ശങ്കരമഠവും കുസാറ്റും

Byadmin

Sep 4, 2026



ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവിലേക്ക് കാലടി ശൃംഗേരി ശങ്കരമഠം മേധാവി പ്രൊഫ. പി.വി. രാജാരാമനെയും കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജുനൈദ് ബുസിരിയെയും ക്ഷണിച്ചു.

ജന്മഭൂമി രാമകഥ കോണ്‍ക്ലേവിലേക്കുള്ള ക്ഷണപത്രിക കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജുനൈദ് ബുസിരിക്ക് ഓര്‍ഗനൈസിങ് കമ്മിറ്റി ഡയറക്ടര്‍ ഡോ. കൃഷ്ണമൂര്‍ത്തി കൈമാറുന്നു

ഡോ. ജുനൈദ് ബുസിരിയെ കോണ്‍ക്ലേവ് ഓര്‍ഗനൈസിങ് കമ്മിറ്റി ഡയറക്ടര്‍ ഡോ. കൃഷ്ണമൂര്‍ത്തി, ജന്മഭൂമി കൊച്ചി മാനേജര്‍ എന്‍.എസ്. ബാബു, കോണ്‍ക്ലേവ് കണ്‍വീനര്‍ കെ.കെ. മനോജ് എന്നിവര്‍ ചേര്‍ന്നാണ് ക്ഷണിച്ചത്. പ്രൊഫ. പി.വി. രാജാരാമനെ കോണ്‍ക്ലേവ് കണ്‍വീനര്‍ ആര്‍. ശ്രീഹരി, എന്‍.എസ്. ബാബു, കെ.കെ. മനോജ് എന്നിവര്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച പ്രൊഫ. പി.വി. രാജാരാമന്‍ രാമായണത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ക്ലേവിലെ ഒരു സെഷനില്‍ പ്രബന്ധം അവതരിപ്പിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. ഡോ. ജുനൈദ് ബുസിരി കോണ്‍ക്ലേവിന് ആശംസകള്‍ നേര്‍ന്നു.

കാലടി ശൃംഗേരി ശങ്കരമഠം മേധാവി പ്രൊഫ. പി.വി.
രാജാരാമനെ കോണ്‍ക്ലേവ് കണ്‍വീനര്‍ ആര്‍. ശ്രീഹരി, എന്‍.എസ്. ബാബു, കെ.കെ. മനോജ് എന്നിവര്‍ ചേര്‍ന്ന് ക്ഷണിക്കുന്നു

സപ്തംബര്‍ 18 മുതല്‍ 20 വരെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് ത്രിദിന ദേശീയ കോണ്‍ക്ലേവ്. 18ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും.

By admin