• Thu. Oct 22nd, 2026

24×7 Live News

Apdin News

രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് വിശ്വാസമില്ല : മകൻ റെയ്ഹാൻ വാദ്രയെ കളത്തിറക്കാൻ പ്രിയങ്ക : നെഹ്രു കുടുംബത്തിൽ തമ്മിലടിയെന്ന് സൂചന

Byadmin

Oct 22, 2026


ന്യൂഡൽഹി : റെയ്ഹാൻ വാദ്രയെ കോൺഗ്രസ് നേതൃത്വത്തിലേയ്‌ക്ക് എത്തിക്കാൻ പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നതായി റിപ്പോർട്ട്. ബിക്കാനീർ ഹൗസിൽ ചിത്ര പ്രദർശനത്തിന്റെ പേരിൽ നടന്ന വിവാദത്തിന് പോലും കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹമാണ് കാരണമെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു .

പ്രിയങ്ക ഗാന്ധി തന്റെ മകൻ റെയ്ഹാൻ വാദ്രയെ രാഷ്‌ട്രീയത്തിൽ ഇറക്കാൻ നുണകൾ പറയുകയാണെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു . “പ്രിയങ്ക ഗാന്ധിക്ക് തന്റെ മകനെ ഇറക്കാൻ മറ്റ് വഴികൾ നോക്കണം. പക്ഷേ, കുറഞ്ഞത് ത്രിവർണ്ണ പതാകയുടെ മറവിൽ കള്ളം പറയുന്നത് നിർത്തുക” എന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു .

ബിക്കാനീർ ഹൗസിന്റെ മാർഗ്ഗനിർദ്ദേശ നയത്തിൽ ഒരു പ്രദർശനത്തിലും രാഷ്‌ട്രീയ ഉള്ളടക്കം പ്രദർശിപ്പിക്കാൻ പാടില്ലെന്നും അങ്ങനെയാണെങ്കിൽ അത് ഉടനടി നീക്കം ചെയ്യണമെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“അപ്പോൾ ഉയർന്നുവരുന്ന ചോദ്യം ഇതാണ് . പ്രിയങ്ക ഗാന്ധിക്ക് രാഹുൽ ഗാന്ധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ , അതുകൊണ്ടാണ് അവർ ഇപ്പോൾ റെഹാൻ വാദ്രയെ തന്റെ ബിക്കാനീർ ഹൗസ് നുണയുടെ മറവിൽ കളത്തിൽ ഇറക്കാൻ ആഗ്രഹിക്കുന്നത്? പ്രിയങ്കയുടെ ട്വീറ്റ് വ്യക്തമാക്കുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ രാഹുൽ-പ്രിയങ്ക പോരാട്ടം തുടരുകയാണെന്നാണ്.” പ്രദീപ് ഭണ്ഡാരി പറയുന്നു.

By admin