• Tue. Oct 20th, 2026

24×7 Live News

Apdin News

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അവനുണ്ടാവാൻ സാധ്യത കുറവാണ്: ആകാശ് ചോപ്ര

Byadmin

Oct 20, 2026


2027 ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവതാരം യശ്വസി ജെയ്സ്വാളിന് സ്ഥാനമുണ്ടാവുമോയെന്ന് ഉറപ്പില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ ചോപ്ര. ജെയ്സ്വാൾ ഇപ്പോൾ ഏകദിന ടീമിൽ പോലുമില്ലെന്നും ഇഷാൻ കിഷൻ ഒരു ബാക്കപ്പ് ഓപ്പണറായും കീപ്പറായും ടീമിൽ ഉണ്ടാവുമ്പോൾ ജെയ്സ്വാളിനെ തെരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്.

‘യശ്വസിയുടെ കാര്യത്തിൽ എനിക്ക് 50-50 പോലെയാണ്. അദ്ദേഹം ഇപ്പോൾ ടീമിൽ പോലുമില്ല. ഇഷാൻ ഒരു ബാക്കപ്പ് ഓപ്പണറായും കീപ്പറായും ടീമിൽ ഉള്ളതിനാൽ അത്തരമൊരു സാഹചര്യത്തിൽ ഒരു അധിക ഫാസ്റ്റ് ബൗളറെറെ എടുക്കുന്നതിനെക്കുറിച്ച് ആയിരിക്കും ടീം ആലോചിക്കുക’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ജെയ്സ്വാളിനെ ഒഴിവാക്കിയിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 6 ഏകദിനത്തിൽ നിന്നും രണ്ട് സെഞ്ച്വറികൾ അടക്കം 285 റൺസ് ആണ് ജെയ്സ്വാൾ നേടിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനെതിരെയുള്ള അവസാന ഏകദിനത്തിൽ കളത്തിലിറങ്ങിയ താരം സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. എന്നിട്ടും താരത്തിന് വൈറ്റ് ബോൾ ഫോർമാറ്റിൽ വേണ്ടത്ര അവസരം ലഭിക്കാതെ പോവുകയായിരുന്നു.







By admin