• Tue. Oct 27th, 2026

24×7 Live News

Apdin News

വന്ദേമാതരം മുഴുവനായി ആലപിക്കാനാവില്ലെന്ന ഹര്‍ജികള്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി

Byadmin

Oct 27, 2026



ന്യൂദല്‍ഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകളെ ചോദ്യം ചെയ്യുന്ന രണ്ട് ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി.
വന്ദേമാതരം ‘മതപരമായ യുദ്ധഗീത’മെന്ന് വിശേഷിപ്പിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും, ഇസ്ലാമോഫോബിയയാണെന്ന് ആരോപിച്ച് ബുദ്ധമതാനുയായിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി , വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.
ആറ് ഖണ്ഡങ്ങളുള്ള ഗീതം മുഴുവന്‍ പൗരന്മാരെയും നിര്‍ബന്ധിച്ച് ആലപിപ്പിക്കുന്നത് ദേശീയ സാഹോദര്യത്തിന് കോട്ടം വരുത്തുകയും സാമുദായിക ഭിന്നതയ്‌ക്ക് ആക്കംകൂട്ടുകയും ചെയ്യുമെന്ന് ഹര്‍ജിക്കാരിലൊരാളായ ബോര്‍ക്കര്‍ ആരോപിച്ചു.
വന്ദേമാതരം തന്റെ മതസ്വാതന്ത്ര്യത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണെന്നും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ ബി എസ്് മാവോജിയുടെ ഹര്‍ജിയില്‍ പറയുന്നു. അനുപതിക പ്രതിനിധി പ്രക്ഷോഭ സമിതിയുടെ ചെയര്‍മാനാണ് കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള മാവോജി.

 

By admin