• Thu. Nov 19th, 2026

24×7 Live News

Apdin News

വരുമാനത്തില്‍ 1500 കോടി കടന്ന് രാമായണ; ധുരന്ധറിനെ പിന്നിലാക്കി ശ്രീരാമനെയും രാവണനെയും കുറിച്ചുള്ള സിനിമ

Byadmin

Nov 19, 2026



മുംബൈ:  റിലീസ് ചെയ്ത് 14ാം ദിവസം വരുമാനത്തില്‍ 1500 കോടിയും കടന്ന് കുതിക്കുകയാണ് രാമായണ എന്ന സിനിമ. ഇതോടെ ആകെയുള്ള വരുമാനത്തിന്റെ കാര്യത്തില്‍ ഹിന്ദിയില്‍ എക്കാലത്തേയും സൂപ്പര്‍ ഹിറ്റായ ധുരന്ധര്‍ എന്ന സിനിമയുടെ റെക്കോഡിനെയും രാമായണ മറികടന്നു.

നിതേഷ് തിവാരി സംവിധാനം ചെയ്ത രണ്‍ബീര്‍ കപൂര്‍ രാമനായും യഷ് രാവണനായും എത്തിയ രാമായണയുടെ ആകെ ആഗോളവരുമാനം 1519 കോടിരൂപയായി. യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസും ചേര്‍ന്നാണ് ഏകദേശം 2000 കോടി രൂപ ചെലവില്‍ രാമായണ നിര്‍മ്മിച്ചത്. നിര്‍മ്മാതാക്കളില്‍ ഒരാളയ നമിത് മല്‍ഹോത്രയ്‌ക്ക് പങ്കാളിത്തമുള്ള ബ്രിട്ടലിനെ ഡിനെഗ് എന്ന വിഎഫ്എക്സ് കമ്പനിയാണ് രാമായണയെ വിസ്മയിപ്പിക്കുന്ന അനുഭവമാക്കി മാറ്റിയതിന് പിന്നിലെ ഒരു സുപ്രധാനഘടകം. രൺബീർ കപൂർ, സായ് പല്ലവി, യാഷ്, രവി ദുബെ, രാകുൽ പ്രീത് സിംഗ്, അരുൺ ഗോവിൽ, വിവേക് ​​ഒബ്‌റോയ്, ഷീബ ഛദ്ദ, കാജൽ അഗർവാൾ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിരയാണ് ഇതില്‍.

ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ എന്ന സിനിമ 104 ദിവസം കൊണ്ട് നേടിയത് 1307 കോടി രൂപയാണ്. രൺവീർ സിംഗ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി, അർജുൻ രാംപാൽ തുടങ്ങിയവരാണ് ധുരന്ധര്‍ സിനിമയില്‍ അഭിനയിച്ചത്. ചാരപ്രവര്‍ത്തനത്തിന് പോയി പാകിസ്ഥാന്‍ ഭീകരവാദ-മയക്കമരുന്ന് ശൃംഖലയെ തകര്‍ക്കുന്ന ധുരന്ധര്‍ എന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍റായ ധുരന്ധര്‍ ആയി വേഷമിട്ടത് രണ്‍വീര്‍ സിംഗാണ്. എന്നാല്‍ ഇപ്പോള്‍ രാമായണ വരുമാനത്തിന്റെ കാര്യത്തില്‍ ധുരന്ധറിനെ മറികടന്നിരിക്കുന്നു.

By admin