• Thu. Nov 19th, 2026

24×7 Live News

Apdin News

വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Byadmin

Nov 19, 2026



കണ്ണൂര്‍: പയ്യന്നൂരില്‍ സഹകരണ വാരാഘോഷത്തിലെ സംഘര്‍ഷത്തിനിടെ വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ചതില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മര്‍ദിച്ചതിന് പിന്നില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ഭാരവാഹികളും ജീവനക്കാരുമാണെന്ന് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയനും ആരോപിച്ചു.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു തുടങ്ങിയതിന് തൊട്ട് പിന്നാലെ സദസില്‍ നിന്ന് ബഹളം ഉയര്‍ന്നു. സദസിലുണ്ടായിരുന്നവര്‍ വേദിക്ക് മുന്നില്‍ വന്നും ബഹളം വച്ചു. ഇതിനിടെ എംഎല്‍എയുടെ സ്റ്റാഫംഗമായ പി പ്രസന്നനെ കയ്യേറ്റം ചെയ്തു.സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടുകളെ കുറിച്ച് പറഞ്ഞതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

നേരത്തെ എംഎല്‍എയെ ഒഴിവാക്കി സിപിഎം നേതാവായ നഗരസഭ ചെയര്‍പേഴ്‌സനെ ഉദ്ഘാടകനായി തീരുമാനിച്ചത് വിവാദമായിരുന്നു പിന്നീട് സഹകരണ വകുപ്പ് ഇടപെട്ട് ഉദ്ഘാടകനായി എംഎല്‍എയായ വി കുഞ്ഞികൃഷ്ണനെ നിശ്ചയിക്കുകയായിരുന്നു.

 

By admin