• Sun. Aug 23rd, 2026

24×7 Live News

Apdin News

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Byadmin

Aug 23, 2026


കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി.ടി വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്. വാര്‍ത്താക്കുറിപ്പില്‍ ഈ കണ്ടെത്തലുകളെയാണ് പരാമര്‍ശിച്ചതെന്ന് ഇ ഡി വിശദീകരിച്ചു.

കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകും.വീണക്കെതിരെ ഇഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

വീണ തന്റെ മകളായതിനാലാണ് ഈ അന്വേഷണമെല്ലാം നടക്കുന്നതെന്ന് ആരോപിച്ച പിണറായി വാര്‍ത്താക്കുറിപ്പില്‍ തന്റെ പേരും പദവിയും പരാമര്‍ശിച്ചതിനെയും വിമര്‍ശിച്ചു.മൊഹമ്മദ് റിയാസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന ആക്ഷേപം ശരിയല്ലെന്നും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞിരുന്നു.തനിക്കോ തന്റെ മകള്‍ക്കോ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലുമോ ഒരു തരത്തിലുമുള്ള ഹവാല ഇടപാടുകള്‍ ഇല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

തന്റെ ഈ കൈകള്‍ ശുദ്ധമാണെന്നും ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി അവകാശപ്പെട്ടു.Main

 



By admin