• Sat. Oct 31st, 2026

24×7 Live News

Apdin News

വിക്കറ്റ് കീപ്പിങ് സ്ഥാനവും പോയി; സഞ്ജുവിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി?

Byadmin

Oct 31, 2026


ന്യൂസിലാൻഡിനെതിരായ നാലാം ടി-20യിൽ ഇന്ത്യ 87 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.

മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാൻ സാധിച്ചില്ല. രണ്ട് പന്തിൽ നാല് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതെ പോയ സഞ്ജുവിന് മത്സരത്തിൽ കീപ്പിങ് സ്ഥാനവും നഷ്ടമായിരുന്നു. ഇഷാൻ കിഷനായിരുന്നു സഞ്ജുവിന് പകരം കീപ്പറായത്.

ഓരോ മത്സരത്തിലും ഇന്ത്യൻ ടീമിലുണ്ടാവുന്ന ഈ മാറ്റങ്ങൾ ആരാധകരിലും ചർച്ചയായി. മൂന്നാം മത്സരത്തിൽ സഞ്ജു മൂന്നാം നമ്പറിലാണ് കളിച്ചത്. വൈഭവ് സൂര്യവംശിയാണ് സഞ്ജുവിന്റെ ഓപ്പണിങ് പൊസിഷനിൽ ഇറങ്ങിയത്. ഇപ്പോൾ നാലാം മത്സരത്തിൽ വിക്കറ്റ് കീപ്പിങ് സ്ഥാനം നഷ്ടമായത്.

അവസാന മത്സരത്തിൽ ടീമിലുണ്ടാവുന്ന ഒരു വലിയ മാറ്റത്തിന്റെ സൂചനയാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. പരിക്ക് മാറി ടീമിലെത്തിയ ഇഷാന് കീപ്പിങ് ചുമതല നൽകുകയായിരുന്നു. സഞ്ജു ഫീൽഡറായാണ് കളിച്ചത്. വിക്കറ്റ് കീപ്പിങ്ങിൽ ഇഷാന് മാനേജ്മെന്റ് പരിഗണന നൽകുന്നുവെന്ന സൂചനയാണ് ആരാധകർ വിലയിരുത്തപ്പെടുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മൈക്കൽ ബ്രേസ്‌വെല്ലിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. 49 പന്തിൽ 10 സിക്സും 6 ഫോറും സഹിതം 107 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. ടി-20യിലെ മൂന്നാം സെഞ്ചുറിയാണ് താരം ഇന്ത്യക്കെതിരെ അടിച്ചെടുത്തത്.

മൈക്കൽ ബ്രേസ്‌വെൽ 25 പന്തിൽ 65 റൺസാണ് നേടി ടീമിന് വലിയ ടോട്ടൽ നൽകുന്നതിൽ വലിയ പങ്കുവഹിച്ചു. 4 ഫോറുകളും 6 സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഇന്ത്യൻ ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ വിയർത്തപ്പോൾ, വേഗതയാർന്ന പന്തുകളിലൂടെ മായങ്ക് യാദവ് 3 വിക്കറ്റുകൾ വീഴ്ത്തി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പ്രിൻസ് യാദവും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി നാല് വിക്കറ്റുകളും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, മാത്യു ഫിഷർ എന്നിവർ രണ്ട് വിക്കറ്റുകളും ആദം മിൽനെ ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

ഇന്ത്യൻ ബാറ്റിംഗ് നിരയിൽ 35 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയാണ് പൊരുതിയത്. നമൻ ധീർ 28 റൺസും അഭിഷേക് ശർമ്മ 27 റൺസും നേടി പൊരുതിയെങ്കിലും വിജയം കൈവരിക്കാനായില്ല.







By admin