കണ്ണൂര്‍ : പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍.കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു.
വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള അന്‍വറിന്റെ ശ്രമത്തിനിടെയാണ് കൂടിക്കാഴ്ച. എന്നാല്‍
സന്ദര്‍ശനം വ്യക്തിപരമാണെന്ന് അന്‍വര്‍ പ്രതികരിച്ചു.പിണറായിസ, കുടുംബാധിപത്യ, ഏകാധിപത്യത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കുഞ്ഞികൃഷ്ണേട്ടന്‍ ഇവിടെ മത്സരിച്ചത്. ഒന്നര വര്‍ഷം മുന്‍പ് ഇതേ വിഷയം പറഞ്ഞാണ് താന്‍ ഇടതുപക്ഷത്ത് നിന്ന് ഇറങ്ങിയത്. ഒപ്പം മത്സരിച്ച ഒരു വ്യക്തിയെന്ന നിലയിലും ഈ ആശയത്തോട് ഒരുമിച്ച് നില്‍ക്കുന്ന വ്യക്തി എന്ന നിലയിലും സഹോദതുല്യനായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ കണ്ട് ധാര്‍മിക പിന്തുണ നല്‍കുക എന്ന സദുദ്ദേശ്യത്തോട് കൂടി വന്നതാണെന്ന് അന്‍വര്‍ പറഞ്ഞു.
തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഗോവിന്ദനെയും കാണുമെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്‍വറിനെ കാണാന്‍ താത്പര്യമില്ലെന്ന് ടി കെ ഗോവിന്ദന്‍ അറിയിച്ചു.