• Sun. Nov 29th, 2026

24×7 Live News

Apdin News

വൈഭവിന് ഇനിയൊരിക്കലും അതിന് സാധിക്കില്ല: മുൻ ന്യൂസിലാൻഡ് താരം

Byadmin

Nov 29, 2026


ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി നേടിയ ഇരട്ട സെഞ്ച്വറി ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് മുൻ ന്യൂസിലാൻഡ് താരം ക്രിസ് കെയ്ൻസ് അഭിപ്രായപ്പെട്ടു. ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകിയതിനാൽ സൂര്യവംശിക്ക് ഇനി മുന്നിലുള്ള യാത്ര എളുപ്പമാവില്ലെന്നും കെയ്ൻസ് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“സൂര്യവംശയുടെ ബാറ്റിംഗ് ഞാൻ കണ്ടിട്ടുണ്ട്. അസാധാരണ കഴിവുള്ള താരമാണ് അദ്ദേഹം. 200 റൺസിൽ 28 സിക്സുകൾ നേടിയത് അതിനൊരു തെളിവാണ്. എന്നാൽ എല്ലാ മത്സരങ്ങളും ഇത്തരത്തിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ഇനി ഒരിക്കലും അത്തരത്തിൽ ഒരു പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞെന്നും വരില്ല. സൂര്യവംശി ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോഴെല്ലാം വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യൻ ആരാധകർ അദ്ദേഹത്തെ നോക്കുന്നത്.

എന്നാൽ എല്ലാ തവണയും അത്തരമൊരു പ്രകടനം പ്രതീക്ഷിക്കുന്നത് ശരിയല്ല. ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകി കഴിഞ്ഞതിനാൽ സൂര്യവംശിക്ക് മുന്നിലുള്ള യാത്ര അത്ര എളുപ്പമാവില്ല. ആ പ്രതീക്ഷകൾക്കൊത്ത് കളിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എങ്കിലും സമ്മർദ്ദങ്ങളെ നേരിടാൻ കഴിയുന്ന പക്വതയുള്ള യുവതാരമാണ് അദ്ദേഹമെന്ന് എനിക്ക് തോന്നുന്നു. പക്ഷേ എല്ലാം മത്സരങ്ങളിലും ഒരേ മികവ് പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കില്ല”

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026ൽ യു.എ.ഇക്കെതിരെ വൈഭവ് 53 പന്തുകളിൽ നിന്നും 204 റൺസ് അടിച്ചെടുത്താണ് സൂര്യവംശി വെടിക്കെട്ട് ഇന്നിങ്‌സ് നടത്തിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം.
മത്സരത്തിൽ തുടക്കം മുതലേ തകർത്തടിച്ച വൈഭവ് അനായാസമാണ് സെഞ്ച്വറി തികച്ചത്. വെറും 28 പന്തുകളിൽ നിന്നുമാണ് താരം മൂന്നക്കം കടന്നത്. സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ ഇന്നിംഗ്സ് വൈഭവ് തുടക്കം മുതൽ യു.എ.ഇ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.







By admin